Загрузка страницы

What is Rosh Hashanah? The Jewish New Year

യഹൂദമതവിശ്വാസപ്രകാരം ഇന്ന് പുതുവർഷമാണ്. ഭൂമിയുടെ ജൻമദിനമാണ് അവർക്ക് പുതുവർഷം. ദൈവം ഭൂമിയേയും അതിലെ സകലത്തിനെയും സൃഷ്ടിച്ചതിന് ശേഷം . എല്ലാത്തിനും അധികാരിയായി മനുഷ്യനെയും[ആദത്തിനെയും ഹവ്വയെയും]സൃഷ്ടിച്ചതിനെ നന്ദിയോടെയും സന്തോഷത്തോടെയും യഹൂദജനത സ്മരിക്കുന്നു." റോഷ് ഹ ഷനാ"[ Rosh Hashanah] എന്ന് ഈ ഫെസ്റ്റിവെൽ അറിയപ്പെടുന്നു." റോഷ് " എന്നാൽ"ശിരസ്സ്''. "ഷനാ" എന്നാൽ വർഷം. ഒരു വർഷത്തിന്റെ ശിരസ്സാണ് ഇന്നേദിവസം. തല ശരീരത്തെ നിയന്ത്രിക്കുന്നതു പോലെ ഈ ദിവസം തുടർന്നു വരുന്ന ഒരു വർഷത്തെ നിയന്ത്രിക്കുന്നു എന്ന് വിശ്വാസം. അതുകൊണ്ടു തന്നെ സമ്പന്നനും പാവപ്പെട്ടവനും ഒരുപോലെ ഈ ഫെസ്റ്റിവൽ ആഘോഷിക്കും.പുതിയ വസത്രങ്ങൾ ധരിക്കുകയും [കഴിവതും വെള്ള വസത്രങ്ങൾ ] കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ചു കൂടി ഭക്ഷണം കഴിക്കുകയും വിശ്വാസികളായ യഹൂദൻമാർ സിനഗോഗുകളിൽ പ്രാർത്ഥിക്കുകയും ഒക്കെയാണ് ആഘോഷങ്ങളിൽ പതിവു ചടങ്ങുകൾ. പ്രധാനമായും രണ്ടു ദിവസമാണ് റോഷ് ഹഷനയുടെ ചടങ്ങുകൾ.ഈ ദിവസങ്ങൾ"തിഷ് റേI,"തിഷ്റേ 2 [TiShre1, Tishre2] എന്ന് അറിയപ്പെടുന്നു.ആദ്യദിവസത്തെ സൂര്യാസ്തമയം മുതൽ പിറ്റേദിവസം സൂര്യാസ്തമയം വരെ തിഷ് റേ 1. പിന്നീട് ഒരു ദിവസം കൂടെ നീളുന്ന ആചാരങ്ങൾ. ആദ്യദിവസത്തെ അത്താഴ ചടങ്ങാണ് ആഘോഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഭക്ഷണത്തിന് മുമ്പ് തിരി കത്തിക്കൽ നിർബന്ധം..പലതരം ആഹാര വിഭവങ്ങൾ കൊണ്ട് നിറഞ്ഞിരിക്കണം ഭക്ഷണമേശ.ആപ്പിൾ പഴം തേനിൽ മുക്കി ഭക്ഷിച്ചു കൊണ്ട്, പരസ്പരം നല്ലവർഷം ആശംസിക്കുന്നു.["Gmar Chatimah tovah"] അല്ലെങ്കിൽ [shanah tovah] എന്നൊക്കെ ആശംസകൾ പ്രകടിപ്പിക്കാം. ആപ്പിൾ, മാതളപ്പഴം, തേൻ.ഇത് മൂന്നും ഏറ്റവും മുഖ്യമായി ഈ ദിവസങ്ങളിൽ ഉപയോഗിക്കുന്നു. ഉൾവശം മാംസളമായ ഈ പഴങ്ങൾ പോലെ ഐശ്വര്യവും, സമ്പത്തും ആരോഗ്യവും, തേൻ പോലെ മധുരവുമായ ഒരു വർഷം ഉണ്ടാകണമെന്ന് അവർ ഇതിലൂടെ ആഗ്രഹിക്കുന്നു. ആദ്യദിവസത്തെ സിനഗോഗുകളിലെ പ്രാർത്ഥനക്കു ശേഷവും, പിറ്റേദിവസത്തെ ഉച്ചസമയത്തെ പ്രാർത്ഥനക്കു ശേഷവും"ഷോഫർ"[Shofar"] എന്നറിയപ്പെടുന്ന സംഗീത ഉപകരണം ഊതുന്നതും പ്രധാനപ്പെട്ട ചടങ്ങാണ്. ഷോഫർ നിർമ്മിക്കുന്നത്, ഒരു വയസ്സെങ്കിലും പ്രായമുള്ള ആൺവർഗ്ഗത്തിലുള്ള ചെമ്മരിയാടിന്റെ കൊമ്പ് ഉപയോഗിച്ചാണ്. റോഷ് ഹഷനയുടെ ഒന്നാംദിവസമായ തിഷ്റേ1മുതൽ പിന്നീട് വരുന്ന പത്തുദിവസം പ്രാർത്ഥിക്കും ചെയ്തു പോയ തെറ്റുകൾക്ക് മാപ്പപേക്ഷിക്കാനും ഉള്ള അവസരമാണ്. ഈ ദിവസങ്ങളിൽ ആരൊക്കെ തുടർന്ന് ജീവിക്കണം, ആരൊക്കെ മരിക്കണം എന്ന് "ഏലോഹിം''[പിതാവായ ദൈവം] തീരുമാനിക്കും എന്ന് യഹൂദവിശ്വാസം. ഇതിനായുള്ള പ്രാർത്ഥനക്കുള്ള ആഹ്വാനമാണ് shofar blast. ചുരുക്കം പറഞ്ഞാൽ നല്ല ജീവിതത്തിനുള്ള ഒരുക്കവും ആഹ്വാനവും. എല്ലാവർക്കും നല്ല ഒരു പുതുവർഷം ആശംസിക്കുന്നു. SHANA THOVA LA KULAM

please like my page. Facebook ► https://www.facebook.com/sajeeshpadickal
#sajeeshlawrence, #israel updates malayalam

Видео What is Rosh Hashanah? The Jewish New Year канала A Journey With Sajeesh Lawrence
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
18 сентября 2020 г. 10:35:02
00:05:10
Яндекс.Метрика