Загрузка страницы

What is Yom Kippur? The Jewish High Holiday

കർത്താവ് മോശയോട് അരുളിചെയ്തു :- ഏഴാം മാസം പത്താം ദിവസം പാപപരിഹാര ദിനമായിരിക്കണം. അതു വിശുദ്ധ സമ്മേളനത്തിനുള്ള ദിവസവുമാണ്. അന്ന് ഉപവസിക്കുകയും കർത്താവിന് ദഹനബലി അർപ്പിക്കുകയും വേണം. ആ ദിവസം നിങ്ങൾ ഒരു ജോലിയും ചെയ്യരുത്. നിങ്ങളുടെ ദൈവമായ കർത്താവിൻ്റെ മുൻപിൽ പാപത്തിന് പരിഹാരം ചെയ്യുന്ന ദിനം ആണ് അത്. അന്ന് ഉപവസിക്കാത്തവൻ ജനത്തിൽ നിന്ന് വിഛേദിക്കപ്പെടണം. അന്ന് എന്തെങ്കിലും ജോലി ചെയ്യുന്നവനെ ഞാൻ ജനത്തിൽ നിന്ന് ഉൻമൂലനം ചെയ്യും. നിങ്ങൾ ഒരു ജോലിയും ചെയ്യരുത്. നിങ്ങളുടെ വാസസ്ഥലങ്ങളിൽ തലമുറ തോറും എന്നേക്കുമുള്ള നിയമമാണിത്. ആ ദിവസം നിങ്ങൾക്കു പൂർണ്ണ വിശ്രമത്തിൻ്റെ സാബത്തയിരിക്കണം. അന്നു നിങ്ങൾ ഉപവസിക്കണം. മാസത്തിൻ്റെ ഒൻപതാം ദിവസം വൈകുന്നേരം മുതൽ പിറ്റേന്ന് വൈകുന്നേരം വരെ സാബത്ത് ആചരിക്കണം.
(ലേവ്യർ :-23:-26-32)

ജൂവിഷ് കലണ്ടർ പ്രകാരമുള്ള പുതുവർഷത്തിൻ്റെ ആദ്യ ദിവസത്തെ ആഘോഷം കഴിഞ്ഞാൽ പിന്നെ പശ്ചാത്താപത്തിൻ്റെയും, മനസ്താപത്തിൻ്റെയും ദിനങ്ങളാണ് ജൂതൻമാർക്ക്. റോഷ് ഹഷനയുടെ ഒന്നാംദിവസമായ തിഷ്റേ1മുതൽ പിന്നീട് വരുന്ന പത്തുദിവസം പ്രാർത്ഥിക്കുകയും ചെയ്തു പോയ തെറ്റുകൾക്ക് മാപ്പപേക്ഷിക്കാനും ഉള്ള അവസരമാണ്. പിന്നീട് വരുന്ന പത്താം ദിവസം "yom kippur" ആണ്. [ the day of atonement] ഈ ദിവസങ്ങളിൽ ആരൊക്കെ തുടർന്ന് ജീവിക്കണം, ആരൊക്കെ മരിക്കണം എന്ന് "ഏലോഹിം'' [പിതാവായ ദൈവം] തീരുമാനിക്കും എന്ന് യഹൂദവിശ്വാസം. ഇതിനായുള്ള പ്രാർത്ഥനക്കുള്ള ആഹ്വാനമാണ് shofar blast.
പത്തു വയസ്സു മുതലുള്ള എല്ലാവരും അന്നേ ദിവസം ഉപവസിക്കണം എന്നാണ് യഹൂദമതം അനുശാസിക്കുന്നത്. എന്നാൽ ഇത് നിർബന്ധമില്ല. ഗർഭിണികളും മരുന്നുകൾ കഴിക്കുന്ന രോഗികൾക്കും അവരവർക്ക് താൽപര്യമുണ്ടെങ്കിൽ മാത്രം ഉപവാസം അനുഷ്ഠിച്ചാൽ മതി.
കഠിന വിശ്വാസികൾ ആയ യഹൂദൻമാർ ഉപവാസം അനുഷ്ഠിക്കുകയും ജറുസലെമിലുള്ള വിലാപമതിലിൽ പോയി തങ്ങൾക്കു വേണ്ടിയും, തങ്ങളുടെ പൂർവ്വികരുടെ പാപങ്ങളുടെ പരിഹാരത്തിനു വേണ്ടിയും പ്രാർത്ഥിക്കും.... പ്രായശ്ചിത്ത ദിനത്തിൻ്റെ അവസാനം ''ഗ്മാർ ഖത്തിമ തോവ" എന്ന് പറഞ്ഞ് പരസ്പരം ആശംസിക്കുന്നു. ഇതിൻ്റെ അർത്ഥം നിൻ്റെ പാപങ്ങൾ എല്ലാം പൊറുത്ത് നിൻ്റെ പേര് ജീവൻ്റെ പുസ്തകത്തിൽ ഒപ്പു വയ്ക്കപ്പെടട്ടെ എന്നാണ്.

please like my page. Facebook ►
https://www.facebook.com/sajeeshpadickal
#sajeeshlawrence, #israel updates malayalam

Видео What is Yom Kippur? The Jewish High Holiday канала A Journey With Sajeesh Lawrence
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
27 сентября 2020 г. 10:00:14
00:04:10
Яндекс.Метрика