Загрузка...

Panineer Mazha Poomazha...| Video Song | Bhoomidevi Pushpiniyayi | Ft. Prem Nazeer, Jayabharathi

Song : Panineer Mazha...
Movie : Bhoomidevi Pushpiniyayi [ 1974 ]
Lyrics : Vayalar
Music : G, Devarajan
Singer : K.J. Yesudas
പനിനീര്‍മഴ പൂമഴ തേന്‍മഴ
മഴയില്‍ കുതിരുന്നോരഴകേ
നനയുന്നതു കഞ്ചുകമോ സഖി
നിന്നെ പൊതിയും യൗവ്വനമോ [ പനിനീര്‍മഴ ]

കണ്‍പീലികളില്‍ തങ്ങി - ചുണ്ടിലെ
കമലക്കൂമ്പുകള്‍ നുള്ളി [ കണ്‍പീലി ]
മാറില്‍ പൊട്ടിത്തകര്‍ന്നു ചിതറി
മൃദുരോമങ്ങളിലിടറി
പൊക്കിള്‍ക്കുഴിയൊരു തടാകമാക്കിയ
പവിഴമഴത്തുള്ളി
പണ്ടു ശ്രീപാര്‍വതിയെപ്പോലെ
നിന്നെയും സുന്ദരിയാക്കി- സുന്ദരിയാക്കി [ പനിനീര്‍മഴ ]

മേഘപ്പൂക്കളിലൂടെ -മുകളിലെ
മഴവില്‍ പൊയ്കയിലൂടെ [ മേഘ ]
കാറ്റിന്‍ ചിറകില്‍ പിടിച്ചു കയറി
കനകപ്പൂമ്പൊടി പൂശി
മണ്ണിന്‍ മനസ്സിലെ വികാരമായൊരു
മധുരമഴത്തുള്ളി
പണ്ടു ഭാഗീരഥിയെപ്പോലെ
നിന്നെയും പുഷ്പിണിയാക്കി -
പുഷ്പിണിയാക്കി [ പനിനീര്‍മഴ ]

Видео Panineer Mazha Poomazha...| Video Song | Bhoomidevi Pushpiniyayi | Ft. Prem Nazeer, Jayabharathi канала Music Zone Juke Box
Страницу в закладки Мои закладки
Все заметки Новая заметка Страницу в заметки