Загрузка...

നവരാത്രി ഏഴാം ദിവസം🙏🙏🙏………ദേവി കാളരാത്രി

നവരാത്രി ഏഴാം ദിവസം………ദേവി കാളരാത്രി
*******************************************************
ദുർഗ്ഗാഭഗവതിയുടെ ഈ രൂപത്തിന് നാല് തൃക്കൈകളുണ്ട്. കഴുത വാഹനമായിരിക്കുന്നു. ഖഡ്ഗം , ത്രിശൂലം , പാശം അഭയമുദ്ര എന്നിവ ധരിച്ചിരിക്കുന്നു. കറുത്തനിറമുള്ള ഉഗ്രരൂപമാണ് ദേവിയുടേത്. ക്രൂരമായ ഉന്മത്തഭാവത്തിലാണ് ദേവി. ദുർഗ്ഗദേവിയുടെ ഉഗ്രഭാവമാണ് കാളരാത്രി എന്നു പറയാം. ജീവിതത്തിന്റെ അല്ലെങ്കിൽ പ്രബഞ്ചത്തിന്റെ ഉഗ്രവും ഭയാനകവുമായ വശത്തെ പ്രതിനിധീകരിക്കുന്നവളാണ് കാളരാത്രി. നവരാത്രിയുടെ ഏഴാം ദിവസത്തിൽ കാളരാത്രി ദേവിയെ ആരാധിക്കുന്നു. കരാളമായ കഠിനാന്ധകാരത്തിന്റെ നിറമാണ് ദേവിക്കുള്ളത്. ഭയാനകമായ ത്രിനയനങ്ങള് , അഴിഞ്ഞുകിടക്കുന്ന മുടി , കഴുത്തിൽ ഉഗ്രതേജസ് വമിക്കുന്ന മാല , ഉച്ഛ്വാസവായുവിൽ ഭയങ്കരമായ തീജ്വാലകൾ , കറുത്തനിറമെങ്കിലും ഉഗ്രതേജസ് പരത്തുന്ന ശരീരം - ഇതാണ് കാളരാത്രിയുടെ രൂപം. പേടി ഉണ്ടാക്കുന്ന ഉഗ്രരൂപം ഉള്ളവളാണെങ്കിലും ഭക്തരോട് അമിതാൽസല്യം ഉള്ള മാതൃദേവിയാണ് കാളരാത്രി. ഭക്തർക്ക് നിർലോഭം വരങ്ങള് നൽകി അനുഗ്രഹിക്കുന്നവളാണ്. ഭക്തർക്ക് ശുഭമായത് ചെയ്യുന്നതില് അമിത താൽപര്യം ഉള്ളവളാകയാല് ശുഭംകരി എന്നും ദേവിയെ വിളിച്ചുവരുന്നു. കാളരാത്രിയെ ആരാധിക്കുന്നവരുടെ സകലപാപങ്ങളും ദേവി തുടച്ചുനീക്കുന്നു. മാത്രമല്ല തന്റെ ദിവ്യരൂപദർശനം കൊടുത്ത് അവരെ അനുഗ്രഹിക്കയും ചെയ്യുന്നു. ദേവിയോട് നിഷ്കാമഭക്തി പുലർത്തുന്നവര് എല്ലാ ദുരിതങ്ങളിൽ നിന്നും ക്ഷണത്തില് മുക്തിനേടും എന്നതില് സംശയമില്ല. അങ്ങനെയുള്ള ഭക്തര് എല്ലാ സുഖങ്ങളും ഐശ്വര്യങ്ങളും നേടും.
ഭൂതങ്ങള് ,പ്രേതങ്ങൾ , കുഷ്മാണ്ഡങ്ങള് , ദുഷ്ടര് ഇവരെയൊക്കെ സംഹരിക്കുന്ന ശക്തിയാണ് കാളരാത്രി മാതാ. ദേവിയുടെ നാമം ഭക്തിപൂർവ്വം ജപിച്ചാല് നവഗ്രഹദോഷങ്ങള് അകന്നുപോകും. ശുദ്ധമനസോടെ ദേവിയോട് പ്രാർത്ഥിക്കുക. എന്നാല് ഭയങ്ങളെല്ലാം ദൂരെ പോകും.
കാളരാത്രി മന്ത്രംഃ
ഓം കാളരാത്ര്യൈ സ്വാഹാ (108 ജപിക്കുക ).
ധ്യാനംഃ
ഉദ്യന്മാർത്താണ്ഡകാന്തിം വിഗളിതകബരീം കൃഷ്ണവസ്ത്രാവൃതാംഗീം
ദണ്ഡം ലിംഗം കരാബ്ജൈർവരമഥ ഭുവനം സന്ദധാനാം ത്രിനേത്രാം |
നാനാകല്പൗഘഭാസാം സ്മിതമുഖകമലാം സേവിതാം ദേവസംഘൈർമായാം രാജ്ഞീം മനോഭൂശരവികലതനൂമാശ്രയേ കാളരാത്രീം ||

#navaratri2023 #navratrifestival #art #celebration #mata #mahadev #vaishnodevi #mahakali #navratrivibes #traditional #festive #follow #festivals #trending #navaratri #matarani #lakshmi #naratri6thday #naratri #navratra #navratri5thday #navratri2023 #navratrispecial #navratrifood #navratripuja #navratrisongs #navratricelebrations

Видео നവരാത്രി ഏഴാം ദിവസം🙏🙏🙏………ദേവി കാളരാത്രി канала D3 GRAPHICS
Страницу в закладки Мои закладки
Все заметки Новая заметка Страницу в заметки