Загрузка страницы

There was pressure to make Abhaya case a suicide; Former CBI DySP Varghese Thomas reveals |Exclusive

ആത്മഹത്യയെന്ന് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും എഴുതിത്തള്ളിയ അഭയ കേസ് കൊലപാതകമാണെന്ന് ആദ്യം അഭിപ്രായപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥൻ സി.ബി.എെയുടെ മുൻ ഡിവൈ.എസ്.പി വർഗീസ് പി.തോമസാണ്. കേസിൽ വിധി നാളെ വരാനിരിക്കെ അദ്ദേഹം കേരളകൗമുദിയോട് സംസാരിച്ചു.

സാക്ഷികൾ പലരും കൂറുമാറിയെങ്കിലും ശാസ്ത്രീയമായ തെളിവുകളാണ് അഭയ കൊല്ലപ്പെട്ടതെന്ന് കണ്ടെത്താൻ അന്വഷണ സംഘത്തെ സഹായിച്ചത്. അഭയ കിണറ്റിൽ ചാടി മരിച്ചുവെന്നാണ് പയസ് ടെൻത് കോൺവെന്റുകാർ ഞങ്ങളെ വിശ്വസിപ്പിക്കാൻ ശ്രമിച്ചത്. മൃതദേഹം പുറത്തെടുത്തപ്പോൾ അഭയയുടെ തുടയുടെ പിന്നിലെ തൊലി മുകളിലേക്ക് ഉരഞ്ഞ നിലയിലാണ് കാണപ്പെട്ടത്. കാൽ താഴേക്കായിട്ടാണ് അഭയ കിണറ്റിലേക്ക് പോയിട്ടുള്ളത്. കാൽ ഉരഞ്ഞതിന്റേതായിരുന്നു തുടയ്ക്ക് പിന്നിൽ കാണപ്പെട്ട മുറിവുകൾ.

കാൽ താഴേക്കായി പോകുന്ന വ്യക്തിയുടെ തലയിൽ ഉച്ചിയിൽ പരിക്കുണ്ടാകാറില്ല. പക്ഷെ, അഭയയുടെ ഉച്ചിയിൽ നാല് ഇഞ്ചോളം നീളത്തിലും വ്യാസത്തിലും പരിക്കുണ്ടായിരുന്നു. അത് വീഴ്ചയിൽ ഉണ്ടായതല്ല. ഭാരമുള്ള ഏതോ വസ്തുകൊണ്ട് അടിച്ചതിന്റേതായിരുന്നുവെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു. പഠിക്കാൻ പുലർച്ചെ എഴന്നേറ്റ് വെള്ളം കുടിക്കാൻ അടുക്കളയിലേക്ക് പോയ അഭയയുടെ ചെരുപ്പുകൾ ഡൈനിംഗ് മുറിയിലെ തുറന്നു കിടന്ന ഫ്രിഡ്ജിന് സമീപത്തുണ്ടായിരുന്നു. തറയിൽ കിടന്ന അടപ്പിൽ ദ്വാരമിട്ടിരുന്ന കുപ്പിയിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്നുമുണ്ടായിരുന്നു. മുറിയോട് ചേർന്ന വർക്ക് ഏരിയയുടെ മൂലയ്ക്ക് ഒരു കൈക്കോടാലി എന്നും ചാരിവയ്ക്കാറുണ്ടായിരുന്നു. അഭയ കൊല്ലപ്പെട്ട ശേഷം അത് അവിടെ കണ്ടില്ല. പുറത്തേക്കുള്ള വാതിൽ പുറത്തുനിന്ന് ഒാടാമ്പലിട്ട് അടച്ച നിലയിലായിരുന്നു. ഇത്തരം തെളിവുകളും അഭയയുടെ മുറിയിൽ താമസിച്ച മറ്റ് സിസ്റ്റർമാരുടെ മൊഴികളും നിർണായകമായി. ഒപ്പം ഫോറൻസിക് വിഭാഗത്തിന്റെ തെളിവുകൾ സഹായകമായി.

കേസിൽ ഉൾപ്പെട്ടവരെ അടുക്കള ഭാഗത്ത് വച്ച് പുലർച്ചെ അഭയ കണ്ടതാണ് കൊലപാതകത്തിന് കാരണമായത്. ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും അഭയയ്ക്കുണ്ടായിരുന്നില്ല. കൊല്ലപ്പെട്ടതിന് ഒരാഴ്ച മുൻപ് അഭയയുടെ അപ്പനും അമ്മയും കോൺവെന്റിൽ ചെന്ന് അഭയയെ കണ്ടിരുന്നു. എന്നും ഡയറി എഴുതിയിരുന്ന അഭയ നിരാശയുള്ള മനോവ്യാപാരത്തിന്റെ ഒരു സൂചനയും കാട്ടിയിരുന്നില്ല.
അഭയ കേസ് ആത്മ്യഹത്യയാക്കി റിപ്പോർട്ട് കൊടുക്കണമെന്ന് എന്റെ മേലുദ്യോഗസ്ഥൻ ആവശ്യപ്പെട്ടിരുന്നു. സാറിന് എന്റെ സ്വഭാവം അറിയില്ലേ എന്നു ഞാൻ തിരിച്ചു ചോദിച്ചു. സത്യത്തിന് നിരക്കാത്തത് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു.

ആത്മഹത്യയാക്കണമെങ്കിൽ കേസ് മറ്റാരെയെങ്കിലും ഏൽപ്പിക്കണമെന്ന് പറഞ്ഞു. ഞാൻ തന്നെ റിപ്പോർട്ട് കൊടുക്കണമെന്ന് മേലുദ്യോഗസ്ഥൻ ശഠിച്ചു. അദ്ദേഹം പറയാതെ ഞാൻ എഴുന്നേറ്റ് പോയി. തുടർന്നുള്ള ദിവസങ്ങളിൽ എന്നെ ടാർജറ്റ് ചെയ്ത് ഒാരോ കാര്യങ്ങൾക്കും മെമ്മോ നൽകിക്കൊണ്ടിരുന്നു. സർവീസ് അവസാനിപ്പിക്കാമെന്ന് ഞാൻ തീരുമാനിച്ചു. പിന്നീട് ഇപ്പോഴത്തെ ഡിവൈ.എസ്.പി നന്ദകുമാരൻ നായർ കുറ്റപത്രം സമർപ്പിച്ചു. സി.ബി.എെയിൽ 10 വർഷം കൂടി ബാക്കിയുണ്ടായിരുന്നു. ഡി.എെ.ജി റാങ്കിൽ വിരമിക്കാമായിരുന്നു.


റിട്ടയർ ചെയ്തതിന്റെ അടുത്ത ദിവസങ്ങളിൽ കൊല്ലുമെന്ന് പറഞ്ഞ് ഒരു ഭീഷണിക്കത്ത് വന്നു. കത്ത് എഴുതിയിട്ട് ആരും കൊല്ലാൻ വരില്ലെന്ന് എന്റെ പഴയ ഒരു മേലുദ്യോഗസ്ഥൻ പറഞ്ഞു. ഒരു ഭീഷണിയും വകവയ്ക്കുന്നില്ല. സത്യം ജയിക്കണമെന്നാണ് എന്റെ തത്വം.

Видео There was pressure to make Abhaya case a suicide; Former CBI DySP Varghese Thomas reveals |Exclusive канала Kaumudy
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
20 декабря 2020 г. 23:15:04
00:22:36
Другие видео канала
സിസ്റ്റര്‍ മരണപ്പെട്ടു എന്ന വാര്‍ത്തയില്‍ നിന്ന് വിധി വരെ, അന്ന് അഭയയുടെ ഉറ്റവര്‍ ഞങ്ങളോട് പറഞ്ഞത്സിസ്റ്റര്‍ മരണപ്പെട്ടു എന്ന വാര്‍ത്തയില്‍ നിന്ന് വിധി വരെ, അന്ന് അഭയയുടെ ഉറ്റവര്‍ ഞങ്ങളോട് പറഞ്ഞത്Breaking: Abhaya Caseൽ Fathers Kottoorനെതിരെ മൊഴി നൽകി Prof ThresiammaBreaking: Abhaya Caseൽ Fathers Kottoorനെതിരെ മൊഴി നൽകി Prof ThresiammaSister Abhaya case :അഭയയ്ക്ക് നീതി ലഭിച്ചതില്‍ സന്തോഷം 'തന്റെ മൊഴി സത്യമായിരുന്നു എന്ന് തെളിഞ്ഞു'Sister Abhaya case :അഭയയ്ക്ക് നീതി ലഭിച്ചതില്‍ സന്തോഷം 'തന്റെ മൊഴി സത്യമായിരുന്നു എന്ന് തെളിഞ്ഞു'അഭയ കേസ് അട്ടിമറിക്കാൻ ജഡ്ജി ഇടപെട്ടു; വെളിപ്പെടുത്തലുമായി എറണാകുളം മുൻ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്അഭയ കേസ് അട്ടിമറിക്കാൻ ജഡ്ജി ഇടപെട്ടു; വെളിപ്പെടുത്തലുമായി എറണാകുളം മുൻ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്അച്ഛന്റെയും സിസ്റ്ററിന്റെയും ലൈംഗികബന്ധം കൊണ്ടെത്തിച്ചത് കേരളത്തെ നടുക്കിയ കൊലയിൽ | Aswin Madappallyഅച്ഛന്റെയും സിസ്റ്ററിന്റെയും ലൈംഗികബന്ധം കൊണ്ടെത്തിച്ചത് കേരളത്തെ നടുക്കിയ കൊലയിൽ | Aswin Madappallyഅടയ്ക്ക രാജുവിന് എന്റെ വീതം 50,000.  I about adakka raju I Sister Abhaya Judgementഅടയ്ക്ക രാജുവിന് എന്റെ വീതം 50,000. I about adakka raju I Sister Abhaya Judgement"സിസ്റ്റർ അഭയ കേസ്" പറയാൻ ബാക്കി വെച്ചത്|Sister Abhaya|Episode 2"സിസ്റ്റർ അഭയ കേസ്" പറയാൻ ബാക്കി വെച്ചത്|Sister Abhaya|Episode 2പ്രതികള്‍ക്ക് മാത്രമുള്ള ശിക്ഷയോ? |Super Prime Time| Part 1| മാതൃഭൂമി ന്യൂസ്പ്രതികള്‍ക്ക് മാത്രമുള്ള ശിക്ഷയോ? |Super Prime Time| Part 1| മാതൃഭൂമി ന്യൂസ്പ്രണയിനിക്ക് പശ്ചാത്താപമായി പ്രാണൻ നൽകിയ കാമുകൻ ; അവനെ ചതിച്ചത് ആര് ? | The Real Story | EP 24പ്രണയിനിക്ക് പശ്ചാത്താപമായി പ്രാണൻ നൽകിയ കാമുകൻ ; അവനെ ചതിച്ചത് ആര് ? | The Real Story | EP 24"സിസ്റ്റർ അഭയ കേസ്" പറയാൻ ബാക്കി വെച്ചത്| Sister Abhaya| Episode 4"സിസ്റ്റർ അഭയ കേസ്" പറയാൻ ബാക്കി വെച്ചത്| Sister Abhaya| Episode 4'ജീവിതാഭിലാഷം തീര്‍ന്നു, ഇന്ന് മരിച്ചാലും പ്രശ്‌നമില്ല'; ജോമോന്റെ  പ്രതികരണം Jomon Puthanpurackal'ജീവിതാഭിലാഷം തീര്‍ന്നു, ഇന്ന് മരിച്ചാലും പ്രശ്‌നമില്ല'; ജോമോന്റെ പ്രതികരണം Jomon Puthanpurackalഅവരെ രണ്ടുപേരെയും ഞാൻ അന്നവിടെ കണ്ടു'; നിർണായകമായത് ഈ മൊഴി Sister Abhaya murder case Adakka rajuഅവരെ രണ്ടുപേരെയും ഞാൻ അന്നവിടെ കണ്ടു'; നിർണായകമായത് ഈ മൊഴി Sister Abhaya murder case Adakka rajuവിധി കേട്ട് പൊട്ടിക്കരഞ്ഞ് സിസ്റ്റര്‍ സെഫി; ഒന്നും പേടിക്കാനില്ലെന്ന് ഫാ. കോട്ടൂര്‍ | Sr Abhaya murdവിധി കേട്ട് പൊട്ടിക്കരഞ്ഞ് സിസ്റ്റര്‍ സെഫി; ഒന്നും പേടിക്കാനില്ലെന്ന് ഫാ. കോട്ടൂര്‍ | Sr Abhaya murdപ്രതികളുടെ ലൈംഗികബന്ധം കണ്ടത് കൊലയ്ക്ക് കാരണം l abhaya caseപ്രതികളുടെ ലൈംഗികബന്ധം കണ്ടത് കൊലയ്ക്ക് കാരണം l abhaya caseസിസ്റ്റർ അഭയ കൊലക്കേസ്സിസ്റ്റർ അഭയ കൊലക്കേസ്അഭയ കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ | Abhaya murder caseഅഭയ കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ | Abhaya murder caseAn Atrocious Crime in Neyyattinkara | Secret File  | Kaumudy TVAn Atrocious Crime in Neyyattinkara | Secret File | Kaumudy TV"സിസ്റ്റർ അഭയ കേസ്" പറയാൻ ബാക്കി വെച്ചത് ജോമോൻ പുത്തൻപുരക്കൽ|Sister Abhaya|Jomon Puthanpuraykkal"സിസ്റ്റർ അഭയ കേസ്" പറയാൻ ബാക്കി വെച്ചത് ജോമോൻ പുത്തൻപുരക്കൽ|Sister Abhaya|Jomon Puthanpuraykkalഅഭയ കേസ്:28 വർഷങ്ങള്‍ക്ക് ശേഷം നാളെ വിധി,സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും നിർണായകംAbhaya caseഅഭയ കേസ്:28 വർഷങ്ങള്‍ക്ക് ശേഷം നാളെ വിധി,സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും നിർണായകംAbhaya caseപോരാട്ടം ജയിച്ചെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ | Sister Abhaya Caseപോരാട്ടം ജയിച്ചെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ | Sister Abhaya Case
Яндекс.Метрика