Загрузка страницы

EGG INCUBATOR MAINTENANCE | Settings | ഇൻക്യൂബാറ്ററിൽ മുട്ടകൾ വെയ്ക്കുന്ന രീതികൾ|FARMTECH INCUBATOR

✅ വിരിയാൻ സാധ്യതയുള്ള മുട്ടകൾ ശേഖരിക്കേണ്ടത് എങ്ങനെ?👇🏻👇🏻

1. പൂവനും പിടയും ഇണചേർന്നതിന് ശേഷം ലഭിക്കുന്ന മുട്ടകളാണ് വിരിയിക്കാൻ തിരഞ്ഞെടുക്കേണ്ടത്.

2. ഇണ ചേർന്നതിന് ശേഷമുള്ള മുട്ടകളാണോ എന്ന് കാഴ്ച്ചയിൽ തിരിച്ചറിയാൻ സാധിക്കില്ല.അതുകൊണ്ട് വിശ്വാസം ഉള്ളവരിൽ നിന്ന് മുട്ടകൾ ശേഖരിക്കുകയോ അല്ലെങ്കിൽ അനുയോജ്യമായ രീതിയിൽ ഇണ ചേർത്ത് മുട്ടകൾ ശേഖരിക്കുകയോ ചെയ്യുക.

✅ പൂവൻകോഴി(ROOSTER)യേയും പിടകോഴി(HEN)യേയും ഇണ ചേർക്കുന്ന വിധം👇🏻👇🏻

1. ഒരു പൂവന്(Male) മൂന്ന് പിട(Female) അല്ലെങ്കിൽ നാല് പിട (1:3 Or 1:4) എന്ന അനുപാതത്തിൽ വേണം ഇണ ചേർക്കാൻ.

2. ഇണ ചേർന്ന് നാല് ദിവസം കഴിഞ്ഞതിന് ശേഷം ലഭിക്കുന്ന മുട്ടകൾ മാത്രം വിരിയിക്കാൻ ശേഖരിക്കുക.

3. ഇണ ചേർക്കാൻ ഇടുന്ന കോഴികൾക് നല്ല പ്രോട്ടീൻ അടങ്ങിയ തീറ്റകൾ നൽകണം.

4. പ്രായം കൂടിയ കോഴികളിൽ നിന്നുള്ള മുട്ടകൾ വിരിയിക്കാൻ ശേഖരിക്കരുത്.

✅കോഴിമുട്ട വിരിയിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മുട്ടയുടെ വലിപ്പം, ആകൃതി, മുട്ടത്തോടിന്റെ ഗുണം, മുട്ടയുടെ പഴക്കം എന്നിവയാണ്.

5. അസാധാരണമായ ആകൃതിയോടു കൂടിയ മുട്ടകൾ വിരിയിക്കാൻ തിരഞ്ഞെടുക്കരുത്.

6. വളരേ വലിപ്പം കൂടിയതോ വലിപ്പം കുറഞ്ഞതോ ആയ മുട്ടകൾ വിരിയിക്കാൻ തിരഞ്ഞെടുക്കരുത്.

7. അൻപത് ഗ്രാം മുതൽ 55 ഗ്രാം വരെ ഭാരമുള്ള മുട്ടകൾ ആണ് വിരിയിക്കാൻ തിരഞ്ഞെടുക്കേണ്ടത്.

8. മുട്ടയിടാൻ ആരംഭിച്ചതിന് ശേഷമുള്ള രണ്ടാമത്തെ ദിവസം മുതൽ ലഭിക്കുന്ന മുട്ടകൾക്കാണ് വിരിയാനുള്ള കഴിവ് കൂടുതൽ.

9. ഏഴ് ദിവസത്തിലേറെ പഴക്കം ഉള്ള മുട്ടകൾ വിരിയിക്കാൻ എടുക്കാതിരിക്കുന്നതാണ് നല്ലത്.
✅കാട മുട്ടകൾ ശേഖരിക്കുന്ന വിധം👇🏻👇🏻

1. പത്ത് മുതല്‍ 23 ആഴ്ചവരെ പ്രായമുള്ള പിട(Female)കളുടെ മുട്ടകളാണ് വിരിയിക്കുന്നതിന് ശേഖരിക്കേണ്ടത്.

2. ഒരു പൂവന്(Male) രണ്ട് പിട(Female) അല്ലെങ്കിൽ മൂന്ന് പിട (1:2 Or 1:3) എന്ന അനുപാതത്തിൽ വേണം ഇണ ചേർക്കാൻ.

3. പ്രജനനത്തിനായി വളര്‍ത്തുന്ന കാടകള്‍ക്ക് പ്രത്യേകം പോഷകാഹാരം നല്‍കണം.

4. ഇണചേരാനുള്ള സാഹചര്യം ഒരുക്കി ഏഴ് ദിവസത്തിന് ശേഷം ലഭിക്കുന്ന മുട്ടകളാണ് വിരിയിക്കാൻ തിരഞ്ഞെടുക്കേണ്ടത്. 5 ദിവസത്തിനുള്ളിൽ തന്നെ അത് വിരിയിപ്പിക്കാനും വെക്കുക. എങ്കിൽ മാത്രമേ വിരിയൽ ശതമാനം കൂടുതൽ ലഭിക്കുകയുള്ളൂ.

5. കൂടുതൽ കറുപ്പ് പുള്ളികൾ ഉള്ള മുട്ടകൾ ശേഖരിക്കുന്നതാണ് നല്ലത്.

6. പതിനാറ് മുതൽ 18 ദിവസത്തിനുള്ളിൽ മുട്ടകൾ വിരിയുന്നതാണ്.
✅ഇൻക്യൂബാറ്ററിൽ മുട്ടകൾ വെക്കുന്ന രീതിയും പരിപാലനവും
👇🏻👇🏻

1. ഇൻക്യൂബേറ്ററിൽ മുട്ടകൾ വെക്കുന്നതിനു മുൻപ് ഇൻക്യൂബാറ്റർ ഓൺ ചെയ്ത് അതിൽ കാണുന്ന പാത്രത്തിൽ നിറച്ച് വെള്ളം വെക്കുക.

2. ഒന്നോ രണ്ടോ മണിക്കൂറിന് ശേഷം അതിൽ കാണുന്ന ട്രേയിൽ മുട്ടയുടെ കൂർത്ത ഭാഗം താഴേക്കും വീതിയുള്ള ഭാഗം മുകളിലേക്കും വരുന്ന രീതിയിൽ കുത്തനെ(Vertically)അടുക്കി വെക്കുക.

3. മുട്ടകൾ വെച്ചതിന് ശേഷം റൊട്ടേഷൻ സ്വച്ഓൺ ചെയ്യുക ശേഷം ട്രേ ചെരിയുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക.

4. ഓരോ മൂന്ന് മണിക്കൂറിലും മുട്ടകൾ വെച്ചിരിക്കുന്ന ട്രേ ചെരിയുന്നതാണ്.

5. താപം കാണിക്കുന്ന മീറ്ററിൽ 36.5 നും 38.5 നും ഇടക്ക് താപം കാണിക്കുന്നുണ്ടോ എന്ന് എപ്പോഴും ഉറപ്പ് വരുത്തുക.

6. മൂന്ന് ദിവസം കൂടുമ്പോൾ വെള്ളം വെച്ചിരിക്കുന്ന പാത്രത്തിൽ കുറവുള്ള വെള്ളം നിറക്കുക (വെള്ളം ഒരിക്കലും മാറ്റരുത്).

7. ഇടയ്ക്കിടെ ഇൻക്യൂബാറ്റർ തുറക്കാതിരിക്കുക.

8. കോഴി മുട്ടയാണെങ്കിൽ പത്തൊൻപതാമത്തെ ദിവസവും കാട മുട്ടയാണെങ്കിൽ പതിനഞ്ചാമത്തെ ദിവസവും മുട്ടകൾ ട്രേയിൽ നിന്നും എടുത്ത് താഴെ പേപ്പറോ അല്ലെങ്കിൽ പ്ലാസ്റ്റിക് ട്രേയോ വെച്ച് അതിലേക്ക് ഇറക്കി വെക്കുക.

9. മുട്ടകൾ എല്ലാം വിരിഞ്ഞതിനു ശേഷം മാത്രം ഇൻക്യൂബാറ്റർ തുറക്കുക (മുട്ടകൾ വിരിയുന്ന സമയത്ത് ഇൻക്യൂബാറ്റർ തുറക്കുന്നത് വിരിയൽ ശതമാനം കുറയ്ക്കുന്നതാണ്).

10. മുട്ടകൾ വിരിഞ്ഞു 6 - 8 മണിക്കൂർ കഴിഞ്ഞതിന് ശേഷം കുഞ്ഞുങ്ങളെ ബ്രൂഡറിലേക്ക് മാറ്റുക.

✅നാല് മണിക്കൂറിൽ കൂടുതൽ കറണ്ട് പോവുകയാണെങ്കിൽ മുട്ടകൾ വിരിയുന്നതിനെ ബാധിക്കും. ഇൻവെർട്ടർ ഉള്ളത് നല്ലതായിരിക്കും.

✅100% നല്ല മുട്ട യാണെങ്കിൽ നെടുകെ പിളർന്നു കുഞ്ഞുങ്ങൾ പുറത്തു വരും ചില മുട്ടകളിൽ കുഞ്ഞുങ്ങൾ ചുണ്ട് പുറത്ത് ഇട്ട് വിരിഞ്ഞ് വരാൻ കഴിയാതെ ഇരിക്കുന്നത് കാണാം. അത് ചില മുട്ടയുടെ അകത്തുള്ള തോടിന് കട്ടി കൂടുതൽ ഉള്ളത് കൊണ്ടാണ് . അത്തരം മുട്ടകൾ വിരിയേണ്ട ദിവസവും സമയവും ആയിട്ടും വിരിഞ്ഞില്ലെങ്കിൽ മാത്രം കൈ കൊണ്ട് നമ്മൾ ചെറുതായി ഒന്ന് പൊട്ടിച്ചു കൊടുക്കുക(മുഴുവനായി പൊട്ടിച്ചു എടുക്കാൻ പാടില്ല).

✅നിങ്ങൾക്ക് അയച്ചു തന്നിട്ടുള്ള " ഇൻക്യൂബാറ്ററിൽ മുട്ടകൾ വെയ്ക്കുന്ന രീതിയും പരിപാലനവും " എന്ന വീഡിയോ നിർബന്ധമായും മുഴുവനായി കാണുക. അതിലെ നിർദ്ദേശങ്ങൾ പിന്തുടരുക.

വീഡിയോ ഇഷ്ട്ടപ്പെട്ടാൽ കൂടുതൽ വീഡിയോകൾ ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.🙏🙏
നന്ദി

Whatsapp : https://wa.me/919895064027

Facebook Page : https://www.facebook.com/POULTRY.FARM.EGG.INCUBATOR/

Location : https://maps.app.goo.gl/r57Ykk22UVj6m68z8

Address : FARM TECH FARM SOLUTION
LICENSE NO. : B4/556
KUTTOOR NORTH
PIN : 676305
MALAPPURAM (D)
KERALA
Ph - 9895064027

#INCUBATOR #Hatching #EggCandling #Brooding #IncubatorSettings #Farmtechincubator

©NOTE: All content used is copyright to FARM TECH 4U. Use or commercial display or editing of the content without proper authorization is not allowed√

©NOTE : Some Images , Musics , Videos , Graphics are shown in this video may be copyrighted to respected owners , not mine√

DISCLAIMER : This channel doesn't promote or encourage any illegal activities , all contents provided by this channel is meant for the birds breeders & poultry farms purpose only√

Видео EGG INCUBATOR MAINTENANCE | Settings | ഇൻക്യൂബാറ്ററിൽ മുട്ടകൾ വെയ്ക്കുന്ന രീതികൾ|FARMTECH INCUBATOR канала FARM TECH 4U
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
12 июня 2020 г. 16:30:08
00:10:31
Другие видео канала
How To Make An Incubator At Home |Q&A| MALAYALAM ഇങ്ങനെ ചെയ്താൽ 100% ഹാച്ചിങ് കിട്ടുംHow To Make An Incubator At Home |Q&A| MALAYALAM ഇങ്ങനെ ചെയ്താൽ 100% ഹാച്ചിങ് കിട്ടുംHow to make a Hatching Egg Incubator at homeHow to make a Hatching Egg Incubator at home200 കാടകുഞ്ഞുങ്ങളെ വിരിയിച്ചപ്പോൾ | Haching 200 Quail Eggs At Home | M4 TECH |200 കാടകുഞ്ഞുങ്ങളെ വിരിയിച്ചപ്പോൾ | Haching 200 Quail Eggs At Home | M4 TECH |How to control humidity in Home made Incubator|Hygrometer|80% egg Hatching |Humidité de l'incubateurHow to control humidity in Home made Incubator|Hygrometer|80% egg Hatching |Humidité de l'incubateurwhy all egg not hatching | മുഴുവൻ മുട്ടകളും വിരിയിച്ചെടുക്കാം😍 വിരിയാത്ത കാരണം എന്താണ് |PoultryMediawhy all egg not hatching | മുഴുവൻ മുട്ടകളും വിരിയിച്ചെടുക്കാം😍 വിരിയാത്ത കാരണം എന്താണ് |PoultryMedia120 eggs Vijay incubator Salem120 eggs Vijay incubator SalemThe Smallest Bird you have ever seenThe Smallest Bird you have ever seenഇൻക്യൂബേറ്ററിൽ മുട്ട വെക്കുന്നതും മുട്ട സ്കാൻ ചെയ്യുന്നതും എങ്ങനെയെന്ന് നോക്കാം. Egg incubator ,ഇൻക്യൂബേറ്ററിൽ മുട്ട വെക്കുന്നതും മുട്ട സ്കാൻ ചെയ്യുന്നതും എങ്ങനെയെന്ന് നോക്കാം. Egg incubator ,കോഴിമുട്ട വിരിയിക്കൽ- 2കോഴിമുട്ട വിരിയിക്കൽ- 2How To Make An Incubator At Home | ഒരു ബൾബ് ഉണ്ടെങ്കിൽ മുട്ട വിരിയിക്കാം | M4tech |How To Make An Incubator At Home | ഒരു ബൾബ് ഉണ്ടെങ്കിൽ മുട്ട വിരിയിക്കാം | M4tech |DIY Simple egg incubator അഞ്ച് മിനിറ്റിൽ ഇൻകുബേറ്റർ നിർമ്മിക്കുന്ന വിദ്യ.DIY Simple egg incubator അഞ്ച് മിനിറ്റിൽ ഇൻകുബേറ്റർ നിർമ്മിക്കുന്ന വിദ്യ.6 രൂപക്ക് കോഴി മുട്ട വിരിയിക്കാം | 15000 egg capacity incubator6 രൂപക്ക് കോഴി മുട്ട വിരിയിക്കാം | 15000 egg capacity incubatorINCUBATOR ൽ മുട്ട വെക്കുന്നതിനു മുൻപ് കുറച്ചു കാര്യങ്ങൾ ശ്രെദ്ധിച്ചാൽ നല്ല റിസൾട്ട് കിട്ടുംINCUBATOR ൽ മുട്ട വെക്കുന്നതിനു മുൻപ് കുറച്ചു കാര്യങ്ങൾ ശ്രെദ്ധിച്ചാൽ നല്ല റിസൾട്ട് കിട്ടുംEGG CANDLING MALAYALAM || മുട്ടയ്ക്ക് ഉള്ളിലെ കോഴിക്കുഞ്ഞ്. || CANDLING CHICKEN EGGS MALAYALAMEGG CANDLING MALAYALAM || മുട്ടയ്ക്ക് ഉള്ളിലെ കോഴിക്കുഞ്ഞ്. || CANDLING CHICKEN EGGS MALAYALAMMEHANIZAM ZA INKUBATORMEHANIZAM ZA INKUBATORFARMTECH INCUBATOR റിൽ മുട്ടകൾ വെക്കുന്ന രീതിയും അവയുടെ പരിചരണവും.PART.1   ( FTI A50 )FARMTECH INCUBATOR റിൽ മുട്ടകൾ വെക്കുന്ന രീതിയും അവയുടെ പരിചരണവും.PART.1 ( FTI A50 )എങ്ങിനെ ഇൻക്യൂബേറ്ററിൽ മുട്ട വിരിയിക്കാം? How to hatch eggs in an incubator?#Incubatorഎങ്ങിനെ ഇൻക്യൂബേറ്ററിൽ മുട്ട വിരിയിക്കാം? How to hatch eggs in an incubator?#Incubatorഇൻക്യുബേറ്റർ നിർമ്മാണം | Egg Incubator Making | Malayalamഇൻക്യുബേറ്റർ നിർമ്മാണം | Egg Incubator Making | MalayalamIncubator Malayalam ഇൻക്യൂബേറ്റർ അറിയേണ്ടതെല്ലാം Trending Poultry TipsIncubator Malayalam ഇൻക്യൂബേറ്റർ അറിയേണ്ടതെല്ലാം Trending Poultry Tips360 Degree Chicken Eggs Turner Automatic Incubator360 Degree Chicken Eggs Turner Automatic Incubator
Яндекс.Метрика