Загрузка страницы

If you are Sad or Depressed watch this video ! | MALAYALAM MOTIVATION

#beHappy
The Video Content is not intended to be a substitute for professional medical advice, diagnosis, or treatment. Always seek the advice of your physician or other qualified health provider with any questions you may have regarding a medical condition. Never disregard professional medical advice or delay in seeking it because of something you have seen in this video
ലോകാരോഗ്യ സംഘടനയുടെ കണക്കുകളനുസരിച്ച് ലോകമെമ്പാടും വൈകല്യവും, അനാരോഗ്യവുമുണ്ടാക്കുന്നതിൽ മുൻപന്തിയിലാണ് വിഷാദരോഗം. വിഷാദം എങ്ങനെയാണ് രോഗമാവുന്നത് എന്ന ചോദ്യമുണ്ടാവാം. ശരിയാണ്. എല്ലാ വിഷാദവും രോഗമല്ല. എന്നാൽ അങ്ങനെയൊരു രോഗം ഉണ്ടെന്ന് മനസ്സിലാക്കുകയും അംഗീകരിക്കുകയുമാണ് ആദ്യം ചെയ്യേണ്ടത്. പ്രഷറുണ്ട്, ഷുഗറുണ്ട് , മരുന്ന് കഴിക്കുന്നുണ്ട് എന്നൊക്കെ ഉറക്കെ പറയുന്നവരാരും വിഷാദരോഗം ഉണ്ടെന്നോ ഉണ്ടായിരുന്നെന്നോ പറയാറില്ല. ശാരീരികരോഗങ്ങൾക്കുള്ള സ്വീകാര്യത ഇന്നും മനോരോഗങ്ങൾക്ക് ലഭിച്ചിട്ടില്ല. ഈ അവസ്ഥ മാറ്റാൻ ഓരോരുത്തരും ശ്രമിക്കണം. രോഗം രോഗിയുടെ കുറ്റമല്ല എന്നും മനസ്സിലാക്കണം.
ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസിക ആരോഗ്യവും

അകാരണവും, നീണ്ടു നിൽക്കുന്നതുമായ വിഷാദമാണ് വിഷാദ രോഗത്തിന്റെ പ്രധാന ലക്ഷണം. മാനദണ്ഡങ്ങളനുസരിച്ച് കൃത്യമായി പറഞ്ഞാൽ രണ്ടാഴ്ച്ചയിൽ കൂടുതൽ നീണ്ടു നിൽക്കുന്ന അകാരണമായ വിഷാദം.

. പ്രായമായവരിൽ വരുന്ന വിഷാദ രോഗവും പ്രസവശേഷം ഉണ്ടാകാവുന്ന വിഷാദ രോഗവും പ്രത്യേകം ശ്രദ്ധിക്കണം. പ്രസവശേഷം ഉണ്ടാകാവുന്ന വിഷാദരോഗം മൂലം കുഞ്ഞിനെ കൊല്ലാൻ വരെ ശ്രമിക്കുന്നവരുണ്ട്.

രോഗത്തിന്റെ കാഠിന്യമനുസരിച്ചിരിക്കും രോഗിയുടെ വ്യക്തിപരവും ,തൊഴിൽപരവും സാമൂഹികവുമായ ജീവിതത്തെ എത്രത്തോളം അത് ബാധിച്ചുവെന്നത്. വൈകുന്തോറും ഈ പ്രശ്നങ്ങളെല്ലാം കൂടാനാണ് സാധ്യത. മാത്രമല്ല ആത്മഹത്യാ പ്രവണതയും ഉണ്ടാകാം. ചുരുക്കിപ്പറഞ്ഞാൽ ശരിയായി ചികിത്സിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന രോഗമാണിത്. അതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ ഇതിൽ കൂടുതൽ പറയേണ്ടതില്ലല്ലോ?

ഇനി ചികിത്സയുടെ കാര്യം

രോഗം മനസ്സിലാക്കുന്നതിനോളം പ്രധാനമാണ് എങ്ങനെ ചികിത്സിക്കുന്നുവെന്നതും. മരുന്നുകളും സൈക്കോതെറാപ്പി എന്ന ചികിത്സാരീതിയുമാണ് പ്രധാന ചികിത്സ. ഇത് എങ്ങനെ വേണം ,എത്രത്തോളം വേണമെന്നൊക്കെ തീരുമാനിക്കേണ്ടത് വിദഗ്ധരാണ്. സൈക്യാട്രിസ്റ്റ് , സൈക്കോളജിസ്റ്റ് ,സൈക്യാട്രിക് സോഷ്യൽ വർക്കർ എന്നിവരുടെ ടീം ആണ് ഏതൊരു മനോരോഗവും ചികിത്സിക്കുന്നതിന് വേണ്ടത്.
മാനസിക ആരോഗ്യ പ്രശനം എന്നതിൽ ഇതിനെ തെറ്റിദ്ധരിക്കപ്പെടരുത്

വിഷദാരോഗം, ശ്രദ്ധിക്കേണ്ടത് എന്ത്

കൃത്യമായ ചികിത്സയിലൂടെ നിയന്ത്രണ വിധേയമാക്കാവുന്ന രോഗമാണിത്. രോഗത്തിന്റെ കാഠിന്യവും ,മുൻപ് എത്ര പ്രാവശ്യം വന്നുവെന്നതും, വീണ്ടും വരാനുള്ള സാധ്യതയുമെല്ലാം കണക്കിലെടുത്ത് മാസങ്ങളോ വർഷങ്ങളോ ആവാം ചികിത്സ. ഡോക്ടറെ കാണാൻ മടിച്ച് അശാസ്ത്രീയമായ ചികിത്സകൾക്കു പിറകെ പോവുന്നതും, ലക്ഷണങ്ങൾ കുറയുന്നതോടെ മരുന്ന് മുടക്കുന്നതുമെല്ലാം വീണ്ടും അസുഖം വരാനുള്ള സാധ്യത വർധിപ്പിക്കുകയേയുള്ളൂ. ഓരോ രോഗവും ചികിത്സിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. അതു പോലെ തന്നെയാണ് വിഷാദ രോഗവും. അവ ഡോക്ടറുടെ ഉപദേശമനുസരിച്ച് പാലിക്കുക എന്ന ഉത്തരവാദിത്തം രോഗിയുടേതും ബന്ധുക്കളുടേതുമാണ്. സ്വയംചികിത്സക്കു മുതിരാതിരിക്കുക. സംശയങ്ങൾ ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കുക.
*Don't take your mental health for granted*
🔵Say hi on Instagram : https://www.instagram.com/b_amazed_official

Видео If you are Sad or Depressed watch this video ! | MALAYALAM MOTIVATION канала B AMAZED
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
23 июня 2020 г. 20:15:59
00:10:11
Другие видео канала
മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന ചിന്ത എങ്ങനെ മാറ്റാം🤔 | HOW To STOP THINK WHAT OTHER THINK OF YOUമറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന ചിന്ത എങ്ങനെ മാറ്റാം🤔 | HOW To STOP THINK WHAT OTHER THINK OF YOUവേദന തന്ന് പോയവരോട് ചെയ്യേണ്ടത് | Pma Gafoor | Motivation | Love Speechവേദന തന്ന് പോയവരോട് ചെയ്യേണ്ടത് | Pma Gafoor | Motivation | Love Speechഡിപ്രെഷൻ, നിരാശ, അങ് സൈറ്റി ഒരൊറ്റ തിരിച്ചറിവിലൂടെ മെന്റലി സ്ട്രോങ്ങ് ആവാം.  How TO Deal Depressionഡിപ്രെഷൻ, നിരാശ, അങ് സൈറ്റി ഒരൊറ്റ തിരിച്ചറിവിലൂടെ മെന്റലി സ്ട്രോങ്ങ് ആവാം. How TO Deal Depressionനിങ്ങൾക്ക് വിഷാദ രോഗമുണ്ടോ എന്ന് കണ്ടെത്താം പരിഹരിഹരിക്കാം | How to overcome Depression?| MTVlogനിങ്ങൾക്ക് വിഷാദ രോഗമുണ്ടോ എന്ന് കണ്ടെത്താം പരിഹരിഹരിക്കാം | How to overcome Depression?| MTVlogWhat is the meaning of life? നമ്മുടെ ജീവിതത്തിന്റെ അർത്ഥം ✨️What is the meaning of life? നമ്മുടെ ജീവിതത്തിന്റെ അർത്ഥം ✨️Motivation Malayalam Status | 10 | Positive Motivation Tips for Life | Sreevidhya SanthoshMotivation Malayalam Status | 10 | Positive Motivation Tips for Life | Sreevidhya Santhosh💔BREAKUP Overcome ചെയ്യാനുള്ള വഴികൾ | Mentalist Anandhu | What's after Breakup💔BREAKUP Overcome ചെയ്യാനുള്ള വഴികൾ | Mentalist Anandhu | What's after Breakup🔥 POWERFUL MOTIVATION | Chase Your Dream Malayalam | Attitude Inspiring Freak🔥 POWERFUL MOTIVATION | Chase Your Dream Malayalam | Attitude Inspiring Freakതേപ്പിന്റെ വേദന എങ്ങനെ  മറക്കാം | 5 Steps to Forget Someone you Love | Aswin Madappallyതേപ്പിന്റെ വേദന എങ്ങനെ മറക്കാം | 5 Steps to Forget Someone you Love | Aswin MadappallyHow to stop overthinking? അമിത ചിന്ത / അനാവശ്യ നെഗറ്റീവ് ചിന്തകൾ എങ്ങനെ ഒഴിവാക്കാം ⚡️How to stop overthinking? അമിത ചിന്ത / അനാവശ്യ നെഗറ്റീവ് ചിന്തകൾ എങ്ങനെ ഒഴിവാക്കാം ⚡️Depression,സങ്കടങ്ങള്‍ എല്ലാം മാറ്റാംPma Gafoor New Speech ഇതൊന്ന് കേട്ട് നോക്കൂ👌Pma Gafoor#PmaGafooDepression,സങ്കടങ്ങള്‍ എല്ലാം മാറ്റാംPma Gafoor New Speech ഇതൊന്ന് കേട്ട് നോക്കൂ👌Pma Gafoor#PmaGafooHow to be happy always 😊🔥 This habit will change your lifeHow to be happy always 😊🔥 This habit will change your lifeHow to increase our Brain power ?  ⚡️ ബ്രെയിൻ പവർ കൂട്ടാം !How to increase our Brain power ? ⚡️ ബ്രെയിൻ പവർ കൂട്ടാം !How to Handle a Depressed Person | Dealing with Depression Malayalam | ShayasHow to Handle a Depressed Person | Dealing with Depression Malayalam | ShayasStay away from these people if you want to be SuccessfulStay away from these people if you want to be Successfulമനസ്സ് അസ്വസ്ഥമാകുമ്പോൾ ...| Motivational Speech by Gopinath Muthukad...മനസ്സ് അസ്വസ്ഥമാകുമ്പോൾ ...| Motivational Speech by Gopinath Muthukad...How to become a Super Likable person | ഇങ്ങനെ ചെയ്തു നോക്കൂ 100% Result Guarenteed 🧲⚡How to become a Super Likable person | ഇങ്ങനെ ചെയ്തു നോക്കൂ 100% Result Guarenteed 🧲⚡ഈ 3 സ്കിൽസ് നിങ്ങളെ ഉയരങ്ങളിൽ എത്തിക്കും ⚡️ഈ 3 സ്കിൽസ് നിങ്ങളെ ഉയരങ്ങളിൽ എത്തിക്കും ⚡️Tricks to overcome mood off in 2 minutes | Mood boosters | Malayalam motivational video |Tricks to overcome mood off in 2 minutes | Mood boosters | Malayalam motivational video |
Яндекс.Метрика