Загрузка страницы

ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നൂ | Elanji Poomanamozhuki Varunnu | Dr. R Murugan

ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു
ഇന്ദ്രിയങ്ങളിലതു പടരുന്നു
പകൽ കിനാവിൻ പനിനീർമഴയിൽ
പണ്ടു നിൻ മുഖം പകർന്ന ഗന്ധം
(ഇലഞ്ഞി...)

രജതരേഖകൾ നിഴലുകൾ പാകീ
രജനീഗന്ധികൾ പുഞ്ചിരി തൂകി
ഈ നിലാവിൻ നീല ഞൊറികളിൽ
ഓമനേ നിൻ പാവാടയിളകീ
കൊഴിഞ്ഞ ദിനത്തിൻ ഇതളുകൾ പോലെ
അകന്നുവോ നിൻ പൂമ്പട്ടു തിരകൾ
(ഇലഞ്ഞി..)

തരള രശ്മികൾ തന്ത്രികളായി
തഴുകീ കാറ്റല കവിതകളായി
ഈ നിശീഥം പാടും വരികളിൽ
ഓമനേ നിൻ ശാ‍ലീന നാദം
അടർന്ന കിനാവിൻ തളിരുകൾ പോലെ
അകന്നുവോ നിൻ പൊൻ ചിലമ്പൊലികൾ
(ഇലഞ്ഞി..)

Видео ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നൂ | Elanji Poomanamozhuki Varunnu | Dr. R Murugan канала Murugan R
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
14 мая 2021 г. 14:39:14
00:03:20
Яндекс.Метрика