Загрузка страницы

aanum pennum review | ashiq Abu | ajay k | venu | samyuktha | parvathi | darshana | asif ali | joju

സ്ത്രീകളുടെ ധീരതയെ സിംപോളിയ്ക്കായി പറയുകയാണ് ആണും പെണ്ണും എന്ന ആന്തോളജി സിനിമയില്‍. ലൈംഗികത എന്ന വികാരത്തെ ധീരമായി നേരിടുന്ന മൂന്ന് സ്ത്രീകളെയാണ് സിനിമകളില്‍ കാണിയ്ക്കുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് സാവിത്രിയും രാച്ചിയമ്മയും റാണിയും കടന്ന് പോകുന്നത്. ഒരു ഘട്ടത്തില്‍ പോലും തന്റെ തീരുമാനത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത സ്ത്രീ മനസ്സുകളെ ആണും പെണ്ണും എന്ന സിനിമയില്‍ കാണാന്‍ കഴിയുന്നു. മൂന്ന് സിനിമകളും തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയില്ല, സാഹചര്യങ്ങള്‍ കൊണ്ടും, കാലഘട്ടം കൊണ്ടും മൂന്നും മൂന്ന് രീതിയില്‍ മികച്ചു നില്‍ക്കുന്നു.
സാവിത്രി

ബ്രിട്ടീഷുകാര്‍ രാജ്യം വിട്ട ശേഷം, ജന്മിമാരില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ തൊഴിലാളികള്‍ക്ക് അവരുടെ അവകാശങ്ങളും അധികാരങ്ങളും നേടിക്കൊടുക്കുന്ന കാലത്ത് സംഭവിയ്ക്കുന്നതാണ് ജെ കെ സംവിധാനം ചെയ്തി സാവിത്രി. സംയുക്ത മേനോന്‍, ജോജു ജോര്‍ജ്ജ്, ഇന്ദ്രജിത്ത് തുടങ്ങിയവര്‍ സാവിത്രിയില്‍ കഥാപാത്രങ്ങളായി എത്തുന്നു. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ് സാവിത്രി എന്ന ചിത്രമൊരുക്കിയിരിയ്ക്കുന്നത്. ആണിന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാത്ത പെണ്ണ്, തന്റെ ധീരമായ തീരുമാനത്തിന് വേണ്ടിയുള്ള പാതയായിട്ടാണ് ഇവിടെ സെക്‌സിനെ കാണുന്നത്.

ലില്ലി, തീവണ്ടി തുടങ്ങിയ സിനിമകളിലെല്ലാം തന്നെ മികച്ച പ്രകടനം നടത്തിയ സംയുക്ത സാവിത്രയായും കൈയ്യടക്കത്തോടെ അഭിനയിച്ചു. സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥ അത്രമേല്‍ ശക്തമായതുകൊണ്ടാണ് സാവിത്രിയുടെ വിജയം. സുരേഷ് രാജന്റെ ഛായാഗ്രഹണ ഭംഗിയെ കുറിച്ച് പറയാതെ വയ്യ. വിളക്കിന്റെ വെട്ടത്തിലുള്ള ഷാഡോ ഫ്രെയിമുകളെല്ലം ഗംഭീരമാണ്.

രാച്ചിയമ്മ

1969 ല്‍ ഉറൂബ് എഴുതിയ രാച്ചിയമ്മ എന്ന നോവലിനെ ആസ്പദമാക്കിയാണ് അതേ പേരിലുള്ള സിനിമ ഒരുക്കിയിരിയ്ക്കുന്നത്. വേണുവാണ് സിനിമ സംവിധാനം ചെയ്തിരിയ്ക്കുന്നത്. പിഴച്ചുപോവില്ല എന്ന സത്യത്തെ രക്ഷിക്കുന്ന, തന്റെ ഇഷ്ടവും താത്പര്യവും ആ സത്യത്തിന് മേലെയല്ല എന്ന് വിശ്വസിയ്ക്കുന്ന പെണ്ണ്. ആസിഫ് അലിയും പാര്‍വ്വതിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരിയ്ക്കുന്നത്.

വേണു തന്നെയാണ് രാച്ചിയമ്മയുടെ തിരക്കഥയും തയ്യാറാക്കിയിരിയ്ക്കുന്നത്. ഛായാഗ്രഹണവും വേണു തന്നെ. മലയോര ഗ്രാമത്തിന്റെ ദൃശ്യഭംഗി അങ്ങനെ തന്നെ വേണു ക്യാമറയില്‍ പകര്‍ത്തുകയും പ്രേക്ഷകര്‍ക്ക് ആ അനുഭവം നല്‍കുകയും ചെയ്യുന്നു. പശ്ചാത്തല സംഗീതവും സൗണ്ട് മിക്‌സിങുമാണ് രാച്ചിയമ്മയില്‍ എടുത്ത് പറയേണ്ട മറ്റ് ഘടകങ്ങള്‍.

റാണി

ആഷിക് അബു സംവിധാനം ചെയ്ത റാണി എന്ന സിനിമ നടക്കുന്നത് വര്‍ത്തമാന കാലത്താണ്. കാമുകന്റെ ലൈംഗികാവശ്യത്തെ ചെറുത്ത് നില്‍ക്കാന്‍ ശ്രമിയ്ക്കുന്ന പെണ്ണിനെ റാണിയില്‍ കാണുന്നു. റോഷന്‍ മാത്യു, ദര്‍ശന രാജന്‍, കവിയൂര്‍ പൊന്നമ്മ, നെടുമുടി വേണു തുടങ്ങിയവരാണ് സിനിമയിലെ കഥാപാത്രങ്ങള്‍.

ഉണ്ണി ആറാണ് റാണിയ്ക്ക് വേണ്ടി തിരക്കഥ എഴുതിയത്. ഉണ്ണിയാറിന്റെ തുറന്നെഴുത്ത് സിനിമയില്‍ പ്രതിഫലിയ്ക്കുന്നുണ്ട്. റാണിയിലും വലിയ പ്ലസ്‌പോയിന്റ് ഛായാഗ്രഹണ ഭംഗി തന്നെയാണ്. ഷൈജു ഖാലിദ് ആണ് ക്യാമറ ചലിപ്പിച്ചിരിയ്ക്കുന്നത്.
ആണും പെണ്ണും എന്ന സിനിമ കലാമൂല്യമുള്ള ചിത്രങ്ങളുടെ കൂട്ടത്തില്‍ തന്നെ പെടുത്താവുന്നതാണ്. മലയാളത്തില്‍ മികച്ച ആന്തോളജികള്‍ റിലീസ് ചെയ്യുന്ന എന്ന കാര്യത്തില്‍ സന്തോഷമുണ്ട്. എന്നാല്‍ സങ്കടം തോന്നിയത്, ഒരു കഥയുമില്ലാത്ത സിനിമകള്‍ക്ക് ആളുകള്‍ തിങ്ങി നിറയുമ്പോള്‍ ആണും പെണ്ണു പോലൊരു നല്ല ചിത്രത്തിന് തിയേറ്ററില്‍ ഉണ്ടായിരുന്നത് വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്ന എന്ന കാഴ്ചയാണ്. നല്ല സിനിമയെ സ്‌നേഹിയ്ക്കുന്നവര്‍ അത്തരം സിനിമകളെ പിന്തുണയ്ക്കുക

Description Credit : https://malayalam.samayam.com

Видео aanum pennum review | ashiq Abu | ajay k | venu | samyuktha | parvathi | darshana | asif ali | joju канала Envvu Entertainments
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
26 марта 2021 г. 18:32:53
00:01:39
Яндекс.Метрика