Загрузка страницы

Kalamandalam Balasubramaninan Vasai Arts society 2024 Life time achievement award winner

2024 ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ആശാന് അഭിനന്ദനങ്ങൾ..
ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ.

സി വി രാമവാര്യരുടെയും, തങ്കമണി വരസ്യാരുടേയും മകനായി പാലക്കാട് ജില്ലയിലെ കോതച്ചിറയിൽ 1955ൽ ജനനം. പതിമൂന്നാം വയസ്സിൽ ആരംഭിച്ച കഥകളി പഠനത്തിൽ പത്മഭൂഷൻ കലാമണ്ഡലം രാമൻകുട്ടി നായർ, പത്മശ്രീ കലാമണ്ഡലം ഗോപി എന്നിവർ അദ്ധ്യാപകരായി.
1979 മുതൽ കേരള കലാമണ്ഡലത്തിലെ കഥകളി വേഷം (വടക്കൻ ശൈലി) വിഭാഗം അദ്ധ്യാപകനായും, പ്രൊഫസറായും, മേധാവിയായും സേവനമനുഷ്ഠിച്ച ശ്രീ ബാലസുബ്രഹ്മണ്യനാശാൻ കേരള കലാമണ്ഡലം അധ്യക്ഷനായിട്ടാണ് (Principal) ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചത്. കഥകളിയിലെ'പച്ച', 'കത്തി', 'വെള്ളത്താടി' എന്നീ കഥാപാത്രങ്ങളിൽ പ്രാവീണ്യമുള്ള ആശാന്റെ നളൻ, രൗദ്രഭീമൻ, ഹനുമാൻ തുടങ്ങിയവ അറിയപ്പെടുന്ന വേഷങ്ങളാണ്. ഇന്നും ഭാരതത്തിലും വിദേശരാജ്യങ്ങളിലുമായി നിരവധി വേദികളിലും, കഥകളിയുമായി ബന്ധപ്പെട്ട തന്റെ ഗവേഷണത്തിലും രചനകളിലും സജീവമായ ആശാൻ വള്ളത്തോളിന്റെ 'ശിഷ്യനും മകനും', ഇടശ്ശേരിയുടെ 'പൂതപ്പാട്ട്' തുടങ്ങി അനേകം രചനകൾക്ക് കഥകളിയാവിഷ്കാരം നൽകിയിട്ടുണ്ട്. കഥകളിയിൽ വലിയ ശിഷ്യസമ്പത്തിന്റെ ഉടമയായ,
1974-ൽ കേരള കലാമണ്ഡലത്തിൻ്റെ 'ഡേവിഡ് ബൊളണ്ട് ഗോൾഡ് മെഡലി'ൽ തുടങ്ങി ശ്രദ്ധേയമായ പുരസ്‌കാരങ്ങൾ നേടിയ ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യന് വസായ്‌ ഫൈനാർട്ട് ഫെസ്റ്റിവൽ 2024 വേദിയിൽ വസായ്‌ ഫൈനാർട്ട് ആജീവനാന്തപുരസ്ക്കാരം നൽകി ആദരിച്ചിരുന്നു

Видео Kalamandalam Balasubramaninan Vasai Arts society 2024 Life time achievement award winner канала Vasai Finearts Society
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
27 февраля 2024 г. 23:24:48
00:02:34
Яндекс.Метрика