Загрузка страницы

MAKING STORY OF TAJ MAHAL|താജ് മഹലിന്റെ നിർമ്മാണവും ചരിത്രവും ?|TRUE STORY OF TAJ MAHAL

MAKING STORY OF TAJ MAHAL|താജ് മഹലിന്റെ നിർമ്മാണവും ചരിത്രവും |TRUE STORY OF TAJ MAHAL

പ്രണയത്തിന്‍റെ താജ് മഹല്‍?

ആരാണ് താജ്മഹല്‍ നിര്‍മ്മിച്ച ആ രാജശില്‍പ്പി?

താജ്മഹലിന്റെ രാജശില്‍പ്പി ആരാണ്?

പേഴ്‌സ്യന്‍ ശില്‍പ്പിയായ ഉസ്താദ് ഈസയുടെ പേരാണ് പൊതുവെ പറഞ്ഞു കേള്‍ക്കാറുളളത്. പക്ഷെ തുര്‍ക്കിഷ് വംശജനായ ഉസ്താദ് അഹമ്മദ് ലാഹോറിയാണ് താജിന്റെ പ്രധാന ശില്‍പ്പി എന്ന് അദ്ദേഹത്തിന്റെ മകന്‍ ലുത്ഫുല്ല മുഹന്‍ദിസ് എഴുതിയ കുറിപ്പുകള്‍ പറയുന്നു.

ചരിത്രകാരന്‍മാരും ഇത് സാധൂകരിക്കുന്നു ഷാജഹാന്റ പിതാവ് ജഹാംഗീറിന്റെ പ്രിയ ശില്‍പ്പിയായ മിര്‍ അബ്ദുല്‍ കരീം മേല്‍ നോട്ടം വഹിച്ചിട്ടുണ്ടാവാനും മതി.

താജ്മഹലിന്റെ പ്രത്യേകതകളില്‍ ഒന്ന് മാര്‍ബിളില്‍ ആലേഖനം ചെയ്ത വര്‍ണ്ണക്കല്‍ ചിത്രങ്ങളാണ്. വെണ്ണക്കല്ലില്‍ കല്ലുകള്‍ പതിപ്പിക്കുന്ന പെട്ര ഡ്യൂറ (Pietra Dura) ശൈലി നിസ്സംശയമായും ഇറ്റാലിയനാണ്.

അതിനാല്‍ ലാഹോറിലെ ഒരു ക്രിസ്ത്യന്‍ സെമിത്തേരിയില്‍ ആര്‍ഭാടമില്ലാത്ത ഒരു കല്ലറയില്‍ കഴിയുന്ന ജെറോണിമോ വെറോണിയോ ആണ് താജിനെ വിഭാവനം ചെയ്തത് എന്ന് ചിലര്‍ വാദിക്കുന്നുണ്ട്. വെനീഷ്യന്‍ ശില്‍പ്പിയായ വെറോണിയോയെ ഷാജഹാന്റെ കല്‍പ്പനയനുസരിച്ച് 1640 ല്‍ വധിക്കുകയായിരുന്നു എന്ന് രേഖകള്‍ പറയുന്നു. കുറ്റം അപൂര്‍വ രത്‌നങ്ങളുടെ മോഷണം! 1640ല്‍ ആഗ്രയിലെത്തിയ അഗസ്റ്റീനിയന്‍ പാതിരി ഫാദര്‍ മാന്‍ റിക്കിന്റെ ഡയറിയില്‍ പറയുന്നത് താജിന്റെ യഥാര്‍ഥ രൂപരേഖയുണ്ടാക്കിയത് വെറോണിയോ ആണെന്നാണ്.

താജ്മഹല്‍ പണിയാന്‍ ഉചിതമായ ഒരു സ്ഥലമന്വേഷിച്ച് ചക്രവര്‍ത്തി ആളുകളെ അയച്ചു. ആറു മാസത്തിനു ശേഷമാണ് രാജാ ജയ്‌സിങ്ങിന്റെ പക്കലുള്ള യമുനാ തീരം പകരം സ്ഥലം കൊടുത്ത് ചക്രവര്‍ത്തി വാങ്ങിയത്

ചക്രവര്‍ത്തിയുടെ ശ്രദ്ധാപൂര്‍വമായ നിരീക്ഷണത്തില്‍ താജ്മഹലിന്റെ ആദ്യ രൂപ രേഖ തയ്യാറാക്കിയത് അഹമ്മദ് ലാഹോറിയാണെന്നും താഴികക്കുടങ്ങള്‍ രൂപകല്‍പ്പന ചെയ്തത് പ്രശസ്ത തുര്‍ക്കിഷ് ശില്‍പ്പി ഇസ്മയില്‍ എഫന്ദിയാണന്നും വിശ്വസനീയമായ ചരിത്രം. തക്ഷശിലക്കാരനായ ശില്‍പി ക്വാസിം ഖാനും ലാഹോരിയെ സഹായിക്കാനെത്തി. രൂപരേഖാ വിദഗ്ദ്ധനായ ഉസ്താദ് ഈസയും ലാഹോരിയും ചേര്‍ന്നാണ് താജിന്റെ അവസാന രേഖാചിത്രം തയ്യാറാക്കിയത്. നിരവധി കലാകാരന്‍മാരും കരകൗശല വിദ്ഗ്ധരും താജിന്റെ നിര്‍മ്മാണത്തില്‍ പങ്കെടുത്തു. മൊസെയ്ക് ആലേഖകനായ ദില്ലിയിലെ ചിരഞ്ജി ലാല്‍, ഇറാനില്‍ നിന്നുള്ള കാലിഗ്രാഫര്‍ അമാനത്ത് ഖാന്‍, കല്ലുകൊത്തു വിദഗ്ധനായ അമീര്‍ അലി എന്ന ബലൂചി, മുള്‍ത്താനില്‍ നിന്നുള്ള മാര്‍ബിള്‍ വിരി പണിക്കാരനായ മുഹമ്മദ് ഹനീഫ്, തേപ്പു പണിവിദഗ്ദ്ധരായ മുഹമ്മദ് ഹനീഫ് (കന്ദഹാര്‍), മുമ്മദ് സയ്യിദ് (മുല്‍ത്താന്‍), അബു തോറ (മുല്‍ത്താന്‍). സമര്‍ഖണ്ഡില്‍ നിന്നുള്ള താഴികക്കുട നിര്‍മ്മാണ വിദഗ്ധന്‍ മുഹമ്മദ് ഷരീഫ് എന്നിവര്‍ നിര്‍മ്മാണവുമായി സഹകരിച്ചു. ഇവര്‍ക്കെല്ലാം മികച്ച പ്രതിഫലമാണ് നല്‍കിയിരുന്നത്.

പ്രണയകുടീരമെന്നതിനുപരിയായി താന്‍ പണി കഴിപ്പിക്കുന്ന ശില്‍പ്പം ലോകോത്തരമാവണമെന്ന് ചക്രവര്‍ത്തിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. നിര്‍മ്മാണത്തിന്റെ ഒരോ ഘട്ടത്തിലും അദ്ദേഹം സൂക്ഷമമായ അവലോകനങ്ങളും അഭിപ്രായങ്ങളും നടത്തി. ''മാനവചേതനയില്‍ അത്ഭുതമുണര്‍ത്തുന്ന കാലാനുവര്‍ത്തിയായ കലാരൂപമായി നിസ്സംശയം താജ്മഹല്‍ മാറും.'' കൊട്ടാര ചരിത്രകാരനായ മുഹമ്മദ് അമിന്‍ ക്വാസിമി രേഖപ്പെടുത്തി. അത് അക്ഷരം പ്രതി സത്യവുമായി. താജ്മഹല്‍ പണിയാന്‍ ഉചിതമായ ഒരു സ്ഥലമന്വേഷിച്ച് ചക്രവര്‍ത്തി ആളുകളെ അയച്ചു. ആറു മാസത്തിനു ശേഷമാണ് രാജാ ജയ്‌സിങ്ങിന്റെ പക്കലുള്ള യമുനാ തീരം പകരം സ്ഥലം കൊടുത്ത് ചക്രവര്‍ത്തി വാങ്ങിയത്...

ബാക്കി അറിയുവാന്‍ വീഡിയോ കാണുക

KITE VICTERS STD 1 General subject Class 01 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 1 General subject Class 02 (First Bell-ഫസ്റ്റ് ബെല്‍)

Видео MAKING STORY OF TAJ MAHAL|താജ് മഹലിന്റെ നിർമ്മാണവും ചരിത്രവും ?|TRUE STORY OF TAJ MAHAL канала Mlife Daily
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
2 июня 2020 г. 12:18:58
00:18:50
Другие видео канала
2000 കോടിയുടെ രത്നങ്ങൾ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ലോക്കറിൽ നിന്നും മോഷ്ടിച്ച കഥ| THRILLER2000 കോടിയുടെ രത്നങ്ങൾ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ലോക്കറിൽ നിന്നും മോഷ്ടിച്ച കഥ| THRILLERSECRET BEHIND B VAULT OF-PADMANABHA SWAMITEMPLE IS HERE| ബി നിലവറയുടെ രഹസ്യം |‘B' nilavara openSECRET BEHIND B VAULT OF-PADMANABHA SWAMITEMPLE IS HERE| ബി നിലവറയുടെ രഹസ്യം |‘B' nilavara openThe secrets of the Eiffel Tower, Paris' iron lady| BS CHANDRAMOHANThe secrets of the Eiffel Tower, Paris' iron lady| BS CHANDRAMOHANSTORY OF RESCUE Mission OF APOLLO 13 |ബഹിരാകാശത്ത് കുടുങ്ങിയ യാത്രികരെ ഭൂമിയിൽ  എത്തിച്ച  കഥSTORY OF RESCUE Mission OF APOLLO 13 |ബഹിരാകാശത്ത് കുടുങ്ങിയ യാത്രികരെ ഭൂമിയിൽ എത്തിച്ച കഥSwantham Kunjine Konna Veerappan | Crime Story 09 | Jijo John Puthezhath | കുറ്റം പറച്ചില്‍Swantham Kunjine Konna Veerappan | Crime Story 09 | Jijo John Puthezhath | കുറ്റം പറച്ചില്‍MAKING STORY OF GREAT WALL|ചൈനയുടെ വന്‍മതിലിന്റെ നിര്‍മ്മാണവും ചരിത്രവും |ബി എസ് ചന്ദ്ര മോഹന്‍MAKING STORY OF GREAT WALL|ചൈനയുടെ വന്‍മതിലിന്റെ നിര്‍മ്മാണവും ചരിത്രവും |ബി എസ് ചന്ദ്ര മോഹന്‍പകൽ  വെട്ടത്തിൽ ബാങ്ക് ജീവനക്കാർ നോക്കി നിൽക്കെ  ബ്രിട്ടനെ  ഞെട്ടിച്ച ബാങ്ക് കൊള്ള|BS CHANDRA MOHANപകൽ വെട്ടത്തിൽ ബാങ്ക് ജീവനക്കാർ നോക്കി നിൽക്കെ ബ്രിട്ടനെ ഞെട്ടിച്ച ബാങ്ക് കൊള്ള|BS CHANDRA MOHANരാജീവ് ഗാന്ധി യുടെ വധം എങ്ങനെയാണ് നടന്നത് |Investigation Story | BS CHANDRA MOHANരാജീവ് ഗാന്ധി യുടെ വധം എങ്ങനെയാണ് നടന്നത് |Investigation Story | BS CHANDRA MOHANലോകം കണ്ട ഏറ്റവും വലിയ തട്ടിപ്പ് കാരി |ഒഹായോയിലെ രാജ്ഞിയുടെ കഥ|ബി എസ് ചന്ദ്ര മോഹൻലോകം കണ്ട ഏറ്റവും വലിയ തട്ടിപ്പ് കാരി |ഒഹായോയിലെ രാജ്ഞിയുടെ കഥ|ബി എസ് ചന്ദ്ര മോഹൻപോലീസ് വളഞ്ഞ് നിൽക്കുമ്പോൾ ലൈവ് ടെലികാസ്റ്റ് നടക്കുന്ന ബാങ്കിൽ നിന്നും കൊള്ള നടത്തുന്ന കഥപോലീസ് വളഞ്ഞ് നിൽക്കുമ്പോൾ ലൈവ് ടെലികാസ്റ്റ് നടക്കുന്ന ബാങ്കിൽ നിന്നും കൊള്ള നടത്തുന്ന കഥReal History of Tajmahal ! താജ് മഹലിന്റെ യഥാര്‍ത്ഥ പേരും ചരിത്രവും | നിങ്ങള്‍ ഞെട്ടുംReal History of Tajmahal ! താജ് മഹലിന്റെ യഥാര്‍ത്ഥ പേരും ചരിത്രവും | നിങ്ങള്‍ ഞെട്ടുംSTORY OF THE Largest DAM in the world |ഏറ്റവും വലിയ ഡാം നിർമ്മിച്ച കഥSTORY OF THE Largest DAM in the world |ഏറ്റവും വലിയ ഡാം നിർമ്മിച്ച കഥഅപമാനിച്ച ആളിന്റെ മുന്നിൽ തന്നെ  ലോകത്തിലെ ഏറ്റവും നല്ല കാർ നിർമ്മാതാവ്  ആയ  കഥഅപമാനിച്ച ആളിന്റെ മുന്നിൽ തന്നെ ലോകത്തിലെ ഏറ്റവും നല്ല കാർ നിർമ്മാതാവ് ആയ കഥThings to know before going to Taj Mahal - Malayalam Travel VlogThings to know before going to Taj Mahal - Malayalam Travel Vlogജയിലിലെ കുളിമുറിയിൽ നിന്നും  സി സി ടി വി ക്യാമറക്ക് ഇടയിലൂടെ  മാഞ്ഞുപോയ അധോലോക നായകന്റെ കഥ |ത്രില്ലർജയിലിലെ കുളിമുറിയിൽ നിന്നും സി സി ടി വി ക്യാമറക്ക് ഇടയിലൂടെ മാഞ്ഞുപോയ അധോലോക നായകന്റെ കഥ |ത്രില്ലർ125 അടി നീളത്തിൽ ടണൽ  തുരന്ന് 100 കോടി കവർന്ന PNB ബാങ്ക് കൊള്ളയുടെ കഥ  |Mlife daily125 അടി നീളത്തിൽ ടണൽ തുരന്ന് 100 കോടി കവർന്ന PNB ബാങ്ക് കൊള്ളയുടെ കഥ |Mlife dailyUNTOLD TRUTH BEHIND THE BERMUDA TRIANGLE |ബെര്‍മുഡ കഥകള്‍ കെട്ടുകഥകള്‍ ആണോ ?UNTOLD TRUTH BEHIND THE BERMUDA TRIANGLE |ബെര്‍മുഡ കഥകള്‍ കെട്ടുകഥകള്‍ ആണോ ?ഓടുന്ന ട്രെയിനിൽ നിന്നും ബോഗി തുരന്ന് 5.75 കോടി മോഷ്ടിച്ച കഥ |ഇന്ത്യയെ ഞെട്ടിച്ച കൊള്ള |MlifeDailyഓടുന്ന ട്രെയിനിൽ നിന്നും ബോഗി തുരന്ന് 5.75 കോടി മോഷ്ടിച്ച കഥ |ഇന്ത്യയെ ഞെട്ടിച്ച കൊള്ള |MlifeDailySUCCESS STORY OF CHANDRAYAN 2 |India ചന്ദ്രനെ കീഴടക്കാൻ നടത്തിയ തയ്യാറെടുപ്പിന്റെ കഥSUCCESS STORY OF CHANDRAYAN 2 |India ചന്ദ്രനെ കീഴടക്കാൻ നടത്തിയ തയ്യാറെടുപ്പിന്റെ കഥSASIYUDE PENNUKANAL ..REAL STORY OF SASI | MLIFE DAILYSASIYUDE PENNUKANAL ..REAL STORY OF SASI | MLIFE DAILY
Яндекс.Метрика