Загрузка...

Postpartum depression നിസാരക്കാരനല്ല Part 02 I Dr.shjinas homeopathy infertility clinic

പോസ്റ്റ് പാർട്ടം സൈക്കോസിസ്സ്:

പോസ്റ്റ് പാർട്ടം സൈക്കോസിസ്സ് ആയിരത്തിൽ ഒരാൾക്ക് മാത്രം വിരളമായി വരുന്ന ഒരു രോഗാവസ്ഥയാണ്. സ്ഥലകാല ബോധമില്ലാതെ ഭ്രാന്തമായ ഒരു അവസ്ഥയിലേക്ക് രോഗി എത്തുന്ന രോഗാവസ്ഥയാണ് പോസ്റ്റ് പാർട്ടം സൈക്കോസിസ്സ്. മാരകമായ പ്രവണതകൾ പ്രകടിപ്പിക്കുന്നതിനാൽ ശരിയായ ചികിത്സ അവശ്യമായ നേരത്ത് നൽകേണ്ടത് നിർബന്ധമാണ്.

ആത്മഹത്യാ പ്രവണത, കുഞ്ഞിനെ കൊല്ലണം എന്ന തോന്നൽ ഒക്കെ മാരകമായ അവസ്ഥയിൽ പോസ്റ്റ് പാർട്ടം സൈക്കോസ്സിസിൽ കണ്ട് വരുന്നു.എന്നാൽ ശരിയായ ചികിത്സ നൽകിയാൽ ഇത്തരം അപകടമായ അവസ്ഥകൾ ഒഴിവാക്കാവുന്നയുള്ളൂ.

മിതമായ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന അവസ്ഥകളിൽ ഡോക്ട്ടറെ സമീപിക്കേണ്ടതില്ല. എന്നാൽ ഉറക്കമില്ലായ്മ,ദൈനംദിന കാര്യങ്ങളിൽ ചെയ്യാനുള്ള ബുദ്ധിമുട്ട് എന്നീ കഠിനമായ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങിയാൽ ചികിത്സ നിർബന്ധമാണ്.

ആൻ്റി ഡിപ്പ്രസൻ്റ് മരുന്നുകൾ കുടിച്ചാൽ അയാൾ ജീവിതകാലം ഒരു ഭ്രാന്തിയായി മാറും എന്ന ചിന്തയിൽ ഡോക്ടറെ സമീപിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്ന ഒരു പ്രവണത സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്.

എന്നാൽ ഇതൊരു കെട്ടുകഥയാണെന്ന് ജനം ഉൾകൊള്ളേണ്ടത് അത്യാവശ്യമാണ്.
പ്രസവശേഷം സ്ത്രീകളുടെ ശരീരത്തിലും ബാഹ്യരൂപത്തിലും വരുന്ന മാറ്റങ്ങൾ അവരെ ഇത്തരം മാനസിക രോഗങ്ങൾക്ക് അടിമപ്പെടാൻ കാരണമാകാറുണ്ട്.അതിനാൽ ഇത്തരം അവസ്ഥകളിൽ ഭർത്താവിൻ്റെ പൂർണപിന്തുണ സ്ത്രീകൾക്ക് ആവശ്യമാണ്.

Видео Postpartum depression നിസാരക്കാരനല്ല Part 02 I Dr.shjinas homeopathy infertility clinic канала Homoeopathy Infertility Clinic
Страницу в закладки Мои закладки
Все заметки Новая заметка Страницу в заметки